ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
12:50 AM Apr 22, 2017 | Deepika.com
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 39 ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2017 -18 അധ്യയന വർഷം എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. സാധാരണ സ്കൂളുകളിൽ നിന്നും ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മേയ് എട്ടിനാണ് പ്രവേശന പരീക്ഷ. 13 എൻജിനിയറിംഗ് ട്രേഡുകളിലും 15 എൻഎസ് ക്യൂഎഫ് ട്രേഡുകളിലുമായാണ് പരിശീലനം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും പത്ത് രൂപ വിലയ്ക്ക് അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് മൂന്ന്.