തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിനു തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു. ഈ മാസം 29 മുതൽ അടുത്ത മാസം 29 വരെ താത്കാലികമായാണ് സ്റ്റോപ്പ് അനുവദിച്ചത്.
തിരുവനന്തപുരത്തേക്കു പോകുന്ന ജനശതാബ്ദി രാവിലെ 11.09 നും കണ്ണൂരിലേക്കു പോകുന്ന ജനശതാബ്ദി ട്രെയിൻ വൈകുന്നേരം 4.29 നും തിരുവല്ലയിൽ എത്തിച്ചേരും. പുതിയ സ്റ്റോപ്പ് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്റ്റേഷനിൽ നിന്ന് അഞ്ചു മിനിറ്റു നേരത്തെയും (പുലർച്ചെ 4.50), തിരുവനന്തപുരത്തു നിന്ന് 10 മിനിറ്റ് വൈകിയും(ഉച്ചയ്ക്ക് 2.40) ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
ജനശതാബ്ദിക്കു തിരുവല്ലയിൽ താത്കാലിക സ്റ്റോപ്പ്
12:50 AM Apr 22, 2017 | Deepika.com