തിരുവനന്തപുരം: വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകൾ ഒഴിവാക്കുന്ന കേന്ദ്ര തീരുമാനത്തിനു പിന്നാലെ ഗവർണർ ജസ്റ്റീസ് പി. സദാശിവം തന്റെ ഔദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. ഇന്നലെ വൈകുന്നേരം മസ്കറ്റ് ഹോട്ടലിൽ പൊതു ചടങ്ങിനായി ഗവർണർ എത്തിയത് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്ത വാഹനത്തിലായിരുന്നു.
മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരും ഇന്നലെ തങ്ങളുടെ വാഹനങ്ങളിൽനിന്നു ബീക്കണ്‍ ലൈറ്റ് നീക്കി. സ്പീക്കർ പി. ശ്രീരാമകൃഷ്ണും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു. ബാക്കി മന്ത്രിമാരും വരുംദിവസങളിൽ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യും.
ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ച് ഗവർണറും മന്ത്രിമാരും
03:07 AM Apr 21, 2017 | Deepika.com