തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്കാര കമ്മിഷൻ മെംബർ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമ്മീഷൻ മെംബർ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിരുന്നത്. ഇവർ വിരമിച്ച ശേഷം മെംബർ സെക്രട്ടറിയായി ആരെയും നിയമിച്ചിരുന്നില്ല.
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിനെ (തിരുവനന്തപുരം) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികിത്സാസൗകര്യങ്ങൾ, സാമൂഹ്യ സേവനം എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നത്.
ഷീല തോമസ് ഭരണ പരിഷ്കാര കമ്മീഷൻ മെംബർ സെക്രട്ടറി
02:53 AM Apr 21, 2017 | Deepika.com