കോട്ടയം: സ്വന്തം നാട്ടിൽ പ്രസക്തി നഷ്ടപ്പെട്ട നേതാക്കളാണ് കേരള കോൺഗ്രസിനെതിരേ രംഗത്തുവന്നിരിക്കുന്നതെന്നു യൂത്ത് ഫ്രണ്ട് -എം പ്രസിഡന്റ് സജി മഞ്ഞക്കടന്പൻ.
സ്വന്തം ജില്ലയായ ഇടുക്കിയിൽ പ്രസക്തി നഷ്ടപ്പെട്ട പി.ടി. തോമസും ഉറച്ച യുഡിഎഫ് മണ്ഡലമായ മൂവാറ്റുപുഴയിൽ അപ്രസക്തനായ ജോസഫ് വാഴയ്ക്കനും സ്വന്തം നാട്ടിൽ ഒട്ടും പ്രസക്തിയില്ലാത്ത സീനിയർ കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബും കേരളാ കോണ്‍ഗ്രസിന്റെ സ്വീകാര്യത കണ്ട് വിഭ്രാന്തിയിലാണ്. കേരളാ കോണ്‍ഗ്രസിന്റെ ജനപിന്തുണ അളക്കാൻ ആരും മെനക്കെടേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തള്ളിപ്പറയുന്നതു പ്രസക്തി നഷ്ടപ്പെട്ട നേതാക്കൾ: സജി മഞ്ഞക്കടന്പൻ
02:31 AM Apr 21, 2017 | Deepika.com