മനോജ് വെങ്ങോലയ്ക്ക് പുരസ്കാരം
02:21 AM Apr 21, 2017 | Deepika.com
പെരുന്പാവൂർ: ബഹുജന കലാസാഹിത്യ വേദിയുടെ തിരുനല്ലൂർ സാഹിത്യ പുരസ്കാരത്തിന് മനോജ് വെങ്ങോല അർഹനായി. പറയപ്പതി എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. ഡോ. സി. ഉണ്ണികൃഷ്ണൻ, പെരുന്പുഴ ഗോപാലകൃഷ്ണപിള്ള, അപ്പു മുട്ടറ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 30ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നല്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് മുഖത്തല ജി. അയ്യപ്പൻപിള്ള അറിയിച്ചു.