മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ : പരാതി സമർപ്പിക്കാം
02:21 AM Apr 21, 2017 | Deepika.com
തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ കേസുകളിൽ കടാശ്വാസ തുക ലഭിക്കാത്തത് സംബന്ധിച്ചും, കടാശ്വാസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യത്തിലും പരാതി ഉണ്ടെങ്കിലും അപേക്ഷാ രജിസ്റ്റർ നന്പർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, ടിസി-11/884, നളന്ദ റോഡ്, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ അയയ്ക്കണം.