കൊച്ചി: അന്തർദേശീയ തലത്തിൽ ശതാബ്ദി ആഘോഷിക്കുന്ന ലയണ്‍സ് ക്ലബിന്റെ എറണാകുളം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന 318 സി മേഖലയുടെ നേതൃത്വത്തിൽ വാർഷിക കണ്വൻഷൻ 22ന് നടത്തും. 9.30ന് ഗോകുലം കണ്വൻഷൻ സെന്ററിൽ ആരംഭിക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥിയാകും.
ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് അഞ്ചു ലക്ഷം മരങ്ങൾ ലയണ്‍സ് ക്ലബ് നട്ടുപിടിപ്പിക്കും. കരിയർ ഗൈഡൻസ്, സ്കോളർഷിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. 52 വർഷങ്ങൾ പൂർത്തിയാക്കുന്ന 318സി മേഖല ഷീ ടോയ്ലറ്റുകൾ നിർമാണം, മാമലയിലെ ലയണ്‍സ് ആശുപത്രി നവീകരണം തുടങ്ങിയ പദ്ധതികൾ നടത്തി വരികയാണ്.
പത്ര സമ്മേളനത്തിൽ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ തോമസ് ജേക്കബ്, സെക്രട്ടറി കുന്പളം രവി തുടങ്ങിയവർ പങ്കെടുത്തു.
ലയണ്‍സ് ക്ലബ് ശതാബ്ദി: വാർഷിക കണ്വൻഷൻ 22ന്
02:54 AM Apr 20, 2017 | Deepika.com