കോഴിക്കോട്: റേഷൻ വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റിലേക്കും മാർച്ചും ധർണയും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ റേഷൻ വ്യാപാരികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക , ഡോർ ഡെലിവറി സമ്പ്രദായത്തിലെ ന്യൂനതകളും അപാകതകളും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 25 ന് മുഖ്യമന്ത്രിയുമായുള്ള ചർച്ച അനുകൂലമല്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരംചെയ്യും
02:41 AM Apr 20, 2017 | Deepika.com