കൊച്ചി: രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും സാമൂഹികഭദ്രത പ്രദാനം ചെയ്യുന്നതിനു കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക സുരക്ഷാ നിയമം തൊഴിലാളി കേന്ദ്രീകൃതമാകണമെന്നു കേരള ലേബർ മൂവ്മെന്റിന്റെ (കെഎൽഎം) ആഭിമുഖ്യത്തിലുള്ള അണ് ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലൈൻസ് സംഘടിപ്പിച്ച തൊഴിലാളി നേതൃസമ്മേളനം ആവശ്യപ്പെട്ടു. ജിഡിപിയുടെ മൂന്നു ശതമാനമെങ്കിലും സർക്കാർ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി മാറ്റിവയ്ക്കണം.
കരടുനിയമം വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനും വിപുലമായി ചർച്ചാസമ്മേളനങ്ങൾ സംഘടിപ്പിക്കാനും നേതൃസമ്മേളനം തീരുമാനിച്ചു. എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റ് തന്പാൻ തോമസ് വിഷയാവതരണം നടത്തി. യുടിഎ ചെയർമാൻ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.
സാമൂഹിക ഭദ്രതാനിയമം തൊഴിലാളി കേന്ദ്രീകൃതമാകണം: കെഎൽഎം
02:41 AM Apr 20, 2017 | Deepika.com