കോട്ടയം: തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണമെന്നു ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമമല്ല, അവരെ കൊള്ളയടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുനിൽക്കുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.എം. സുധാകരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കാട്ടാക്കട ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി.എൻ. വാസവൻ, സിഐടിയു സംസ്ഥാന നേതാക്കളായ കെ.ജെ.തോമസ്, എം.എം. വർഗീസ്, പി.പി. ചിത്തരഞ്ജൻ, എം.എച്ച്.സലിം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. തിരുനക്കര മൈതാനത്തു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ, കെ.ജെ. തോമസ്, കെ.സുരേഷ് കുറുപ്പ്, വി.എൻ. വാസവൻ, കെ.എം. സുധാകരൻ, കാട്ടാക്കട ശശി, പി.ജെ.വർഗീസ് എന്നിവർ പ്രസംഗിക്കും.
തൊഴിൽനിയമ ഭേദഗതി പിൻവലിക്കണം: സിഐടിയു
02:41 AM Apr 20, 2017 | Deepika.com