കോന്നിയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു

01:55 AM Mar 31, 2017 | Deepika.com
കോ​ന്നി: കോ​ന്നി ആ​ന​ക്കൂ​ടി​നു സ​മീ​പം വ​നം ഓ​ഫീ​സ് മു​റ്റ​ത്തുനി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഓ​ടി​മാ​റാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ​ക്കും വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ഇ​രു​ച​ക്ര​ വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും പ​രി​ക്ക്.കോ​ന്നി മ​ങ്ങാ​രം മു​രു​പ്പേ​ൽ രാ​ജു ജോ​ൺ (60) ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ വ​നം റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നിലാ​യി​രു​ന്നു അ​പ​ക​ടം.

രാ​ജു​വും സു​ഹൃ​ത്തു​ക്ക​ളും വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണു വ​നം റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നി​രു​ന്ന വ​ൻ​മ​രം ക​ട​പു​ഴ​കി​യ​ത്. മ​രം ച​രി​ഞ്ഞു​വ​രു​ന്ന​തു​ക​ണ്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യെ​ങ്കി​ലും എ​തി​ർ​ദി​ശ​യി​ലേ​ക്ക് ഓ​ടി​യ രാ​ജു​വി​ന്‍റെ ദേ​ഹ​ത്തേ​ക്കു മ​ര​ച്ചി​ല്ല​ക​ൾ പ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലേ​ക്കു ചി​ല്ല​ക​ൾ അ​ടി​ച്ച​തി​നേ​ത്തു​ട​ർ​ന്നു റോ​ഡി​ലേ​ക്കു വീ​ണ രാ​ജു​വി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്നു പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രം വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്കു ക​ട​പു​ഴ​കി​യ​തി​നെ​ത്തു​ട​ർ​ന്നു പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​വ​രു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് ഇ​വ വീ​ണ​ത്. മ​രം വീ​ണ​തി​നു 300 മീ​റ്റ​ർ പി​ന്നി​ൽ കോ​ന്നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ലാ​ണ് ഇ​വ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ന്നി മെ​ഡി​കെ​യ​ർ ലാ​ബോ​റ​ട്ട​റി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ജ​യിം​സ് (21), രാ​ഹു​ൽ (22) എ​ന്നി​വ​രു​ടെ മു​ക​ളി​ലേ​ക്കാ​ണു പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ​ത്. പോ​സ്റ്റ് വീ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ത​ക​ർ​ന്നു. ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ദ്ഭുത​ക​ര​മാ​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

മ​ര​ച്ചി​ല്ല​ക​ൾ ദേ​ഹ​ത്തു പ​തി​ക്കാ​തി​രി​ക്കാ​ൻ ഓ​ടി മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കോ​ന്നി കു​ട്ടി​മു​രു​പ്പേ​ൽ ശി​വ​ൻ​കു​ട്ടി (40), പൊ​ന്ത​നാം​കു​ഴി മു​രു​പ്പേ​ൽ മ​ധു (35), പൊ​ന്ത​നാം​കു​ഴി​യി​ൽ സു​നി​ൽ (35) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. മ​രം വീ​ണ​തി​നെത്തു​ട​ർ​ന്ന് കോ​ന്നി സ​ബ്സ്റ്റേ​ഷ​നി​ൽനി​ന്നുള്ള 11 കെ​വി തൂ​ണു​ക​ൾ അ​ട​ക്കം പ​ത്തോ​ളം ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ക​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ലേ​ക്ക​ണ് ഇ​വ​യെ​ല്ലാം ഒ​ടി​ഞ്ഞു​വീ​ണ​ത്. റോ​ഡി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്ന​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.

കോ​ന്നി വ​നം ഡി​പ്പോ​യി​ൽ മു​ന്പ് ജോ​ലി ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് മ​രി​ച്ച രാ​ജു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തേ​ത്തുട​ർ​ന്ന് ത​ടി ജോ​ലി ഉ​പേ​ക്ഷി​ച്ച രാ​ജു രാ​വി​ലെ സ​മ​യ​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും വ​നം റേ​ഞ്ച് ഓ​ഫീ​സ് പ​ടി​ക്ക​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക പ​തി​വാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ജാ​ൻ​സി എം. ​രാ​ജ്, ആ​ൻ​സി എം. ​രാ​ജ്, ഷി​ജി എം. ​രാ​ജ്.അ​പ​ക​ട​ത്തേ​ത്തു​ട​ർ​ന്നു കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണു വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​ര​ച്ചി​ല്ല​ക​ളും മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.