ശാ​സ്ത്ര​, സാ​ങ്കേ​തി​ക വി​ദ്യ​ മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

07:40 PM Aug 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്ര​ത്തെ​യും സാ​ങ്കേ​തി​ക വി​ദ്യ​യെ​യും മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഗ​വേ​ഷ​ണ രം​ഗ​ത്തെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ര​ളം ക​ഴി​യു​ന്ന​ത്ര ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ചി​ത്ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​രം​ഗ​ത്ത് ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്ന് ഭി​ന്ന​മാ​യ ന​യം വേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​നം രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ അ​ല്ല ന​മു​ക്കു​ള്ള​ത്. നാം ​നേ​രി​ടു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ വി​ക​സി​ത രാ​ഷ്ട്ര​ങ്ങ​ളു​ടേ​തി​ന് സ​മാ​ന​മാ​ണ്.

അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് ആ​രോ​ഗ്യ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു ന​യ​മാ​ണ് കേ​ര​ള​ത്തി​ൽ വേ​ണ്ട​ത് എ​ന്ന​താ​ണ്. ആ ​ന​യം ദേ​ശീ​യ ത​ല​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​വും അ​തേ സ​മ​യം ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള​താ​യി​രി​ക്കു​ക​യും വേ​ണം, മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.