ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനുള്ള സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും ജയിക്കുമെന്നു കേരള നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് യോഗത്തിനുശേഷം വേണുഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വത്തിന് സംതൃപ്തിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികൾ ഉടൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്ന് പ്രവർത്തിക്കും. കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ കർശന നിർദ്ദേശം ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെന്നും പാർട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാൽ മതിയെന്നും വേണുഗോപാൽ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റുകളും ജയിക്കുമെന്ന് കെ.സി. വേണുഗോപാൽ
07:35 PM Aug 03, 2023 | Deepika.com