വണ്ടിപ്പെരിയാർ: വണ്ടപെരിയാർ മേഖലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ദേശീയപാതയിൽ മഞ്ചുമല ഭാഗത്ത് ഇന്നലെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 2.30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്വിഫ്ട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെയാണു പിടികൂടിയത്.
കൊല്ലം പുന്നവിള മേലേതിൽ അനീഷ് (24), കൊല്ലം നെടുന്പാറ ഫൈസൽ മൻസിൽ മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ റേഞ്ചിലെ ഉദ്യോഗസ്ഥർ കുമളി തേക്കടിക്കവലയിൽ സംശയാസ്പദമായ നിലയിൽ കണ്ട വാഹനത്തെക്കുറിച്ചു വണ്ടിപ്പെരിയാർ ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വാഹനം പരിശോധിച്ചു യുവാക്കളെ പിടികൂടിയത്. ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സതീഷ്കുമാർ, അൻസർ, രാജേഷ്കുമാർ, ജോസി വർഗീസ്, അരുണ്‍ ബി. കൃഷ്ണൻ, സ്റ്റെല്ലാ ഉമ്മൻ സതീഷ് എന്നിവർ ചേർന്നാണു പരിശോധന നടത്തിയത്.
വണ്ടിപ്പെരിയാറിൽ വീണ്ടും വൻ കഞ്ചാവുവേട്ട
01:10 AM Mar 31, 2017 | Deepika.com