കണ്ണൂർ: മുസ്ലിം പള്ളിയിൽ നിസ്കരിച്ച് മടങ്ങിവരുന്നതിനിടെ മധ്യവയസ്കനെ തെരുവുനായ ആക്രമിച്ചു. കണ്ണൂർസിറ്റി അഞ്ചുകണ്ടിയിലെ കണിയാരംകണ്ടി വീട്ടിൽ മജീദി(65)നെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്നലെ രാവിലെ ആറോടെ കണ്ണൂർസിറ്റി ജുമാമസ്ജിദിൽ നിസ്കരിച്ച ശേഷം മടങ്ങിവരുന്നതിനിടെ അഞ്ചുകണ്ടിയിൽവച്ചാണ് തെരുവുനായ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മജീദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മധ്യവയസ്കനെ തെരുവുനായ ആക്രമിച്ചു
01:10 AM Mar 31, 2017 | Deepika.com