കെപിസിസി സമിതി നാളെ
01:10 AM Mar 31, 2017 | Deepika.com
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം നാളെ രാവിലെ പത്തിനു മലപ്പുറം ഡിസിസി ഓഫീസിൽ നടക്കുമെന്നു കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു. മലപ്പുറം ഉപ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു നേതാക്കൾ മലപ്പുറത്തായ സാഹചര്യത്തിലാണ് ഇത്തവണ യോഗം മലപ്പുറത്തു നടത്താൻ ധാരണയായത്.