കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ
01:01 AM Mar 31, 2017 | Deepika.com
കോഴിക്കോട്: ഏപ്രിൽ ഒമ്പതിന് മംഗലാപുരം ജംഗ്ഷനിൽ നിന്നു കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. (ട്രെയിൻ നമ്പർ 06054 ) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.മംഗലാപുരത്ത് നിന്ന് വൈകുന്നേരം 3.40ന് പുറപ്പെട്ട് കൊച്ചുവേളിയിൽ വെളുപ്പിന് അഞ്ചിന് എത്തും. കോഴിക്കോട്ട് രാത്രി 8.55-ന് ട്രെയിൻ എത്തും. റിസർവേഷൻ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും