സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാട്ടറിൽ. ഇന്ത്യയുടെ അകർഷി കശ്യപിനെ കീഴ്പ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. രണ്ട് തവണ ഒളിന്പിക്സ് മെഡലിസ്റ്റായ സിന്ധു അനായാസമായി ജയിച്ചു കയറുകയായിരുന്നു. സ്കോര്‍: 21-14, 21-10.
ഇന്ത്യന്‍ താരം അഷ്മിത ചലിഹയെ വീഴ്ത്തിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ബെയ്വന് സാംഗാണ് സിന്ധുവിന്റെ എതിരാളി.
ഓസ്ട്രേലിയൻ ഓപ്പണിൽ സിന്ധു ക്വാർട്ടറിൽ
10:29 PM Aug 03, 2023 | Deepika.com