കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയക്കേസിൽ പ്രതി അസ്ഫാഖ് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു. കൃത്യം നടത്തിയ മാര്‍ക്കറ്റിലെ ഒഴിഞ്ഞഭാഗത്തായിരുന്നു പോലീസ് പ്രതിയുമായെത്തിയത്.
കുട്ടി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനുശേഷം സംഭവസ്ഥലത്ത് ഒളിപ്പിച്ചുവച്ച വസ്ത്രത്തിന്റെ ഭാഗമാണ് കണ്ടെടുത്തത്.
അസ്ഫാഖുമായി തെളിവെടുപ്പ്; അഞ്ചു വയസുകാരിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തി
06:00 PM Aug 03, 2023 | Deepika.com