സി​നി​മാ-സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് അ​ന്ത​രി​ച്ചു

06:12 PM Aug 03, 2023 | Deepika.com
കൊ​ച്ചി: സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് (65) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യി​ലു​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കൈ​ലാ​സ് നാ​ഥ് ‌മ​ല​യാ​ള​ത്തി​ൽ "ഇ​തു ന​ല്ല ത​മാ​ശ' എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു.

ചി​ര​ഞ്ജീ​വി, ശ​ങ്ക​ർ, ശ്രീ​നാ​ഥ്, നാ​സ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഫി​ലിം ഇ​ൻ​സ്റ്റി​റ്റൂ​ട്ടി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കൈ​ലാ​സ് 1977-ൽ ​പു​റ​ത്തി​റ​ങ്ങി​യ "സം​ഗ​മം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ​ത്.

"ഒ​രു ത​ലൈ രാ​ഗം' എ​ന്ന ത​മി​ഴ് ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ കൈ​ലാ​സ് നാ​ഥി​നെ തേ​ടി നി​ര​വ​ധി ചി​ത്ര​ങ്ങ​ളെ​ത്തി. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.