"കാലിൽ ഉമ്മ കൊടുക്കെടാ..': യുവാവിനെ കാലുപിടിപ്പിച്ച് ഗുണ്ടാനേതാവ് എയർപോർട്ട് ഡാനി

03:41 PM Aug 03, 2023 | Deepika.com
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. യുവാവിന്‍റെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലിൽ പിടിപ്പിച്ചതാണ് പുതിയ സംഭവം.

എയർപോർട്ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അതിക്രമം നടത്തിയത്. മൊബൈൽ തിരികെ നൽകണമെങ്കിൽ കാലിൽ മുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡാനിയുടെ സംഘത്തിൽപ്പെട്ടയാൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. അതേസമയം, സംഭവത്തിൽ യുവാവ് പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.