നി​യ​മ​ന ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നു; കേ​ന്ദ്ര അ​ഡ്മി​നി​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

02:38 PM Aug 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഐ​എ​എ​സ് നി​യ​മ​ന ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ നൽകിയ ഹർജിയിൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നോ​ട്ടീ​സ് അയച്ച് അ​ഡ്മി​നി​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണൽ.

​വി​ര​മി​ച്ച​വ​രെ​യും ഐ​എ​എ​സ് ഇ​ല്ലാ​ത്ത​വ​രെ​യും കേ​ഡ​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേന്ദ്ര അ​ഡ്മി​നി​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണലിനെ സമീപിച്ചത്. കേ​ഡ​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് മു​മ്പ് സി​വി​ല്‍ സ​ര്‍​വീ​സ് ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി വേ​ണം.

എന്നാൽ സി​വി​ല്‍ സ​ര്‍​വീ​സ് ബോ​ര്‍​ഡി​നോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ല നി​യ​മ​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ച്ചു​കൊ​ണ്ട് ഇ​രി​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തേ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ ഇ​ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്.