മദ്യപിച്ച് ലക്കുകെട്ട് എത്തിയ സംഘം ആർഎസ്എസ് ഓഫീസിൽ മൂത്രമൊഴിച്ചു

02:05 PM Aug 03, 2023 | Deepika.com
ലക്നോ: ഉത്തർപ്രദേശിൽ മദ്യപസംഘം ആർഎസ്എസ് ഓഫീസ് അടിച്ചുതകർത്തു. ബുധനാഴ്ച രാത്രിയിൽ ഷാജഹാൻപുരിലെ ഷഹീദ് ദ്വാറിലാണ് സംഭവം.

നാൽപ്പതോളംപേർ വരുന്ന മദ്യപസംഘം ആയുധങ്ങളുമായി എത്തി ഓഫീസ് അടിച്ചുതകർക്കുകയും ഓഫീസിന്‍റെ ചുവരിൽ മൂത്രമൊഴിക്കുകയും ചെയ്തതായാണ് പരാതി.

ഓഫീസിലുണ്ടായിരുന്ന ചില പ്രവർത്തകർക്ക് മർദനമേറ്റതായും റിപ്പോർട്ടുണ്ട്. പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സദർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷഹീദ് ദ്വാറിലാണ് സംഭവം.