ദേവസ്വംമന്ത്രി ഇനി മിത്തിസം മന്ത്രി, ഭണ്ഡാരത്തിൽ നിന്ന് കിട്ടുന്നത് മിത്തുമണി: സലിംകുമാർ

01:40 PM Aug 03, 2023 | Deepika.com
കൊച്ചി: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ശാസ്ത്രം-മിത്ത് പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ സലിംകുമാർ.

ദേവസ്വംമന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍റെ ചിത്രവും കുറിപ്പിനൊപ്പം സലിംകുമാർ പങ്കുവച്ചു.