ആളൊഴിഞ്ഞ ഫ്ലാറ്റിൽ എല്ലിന്‍ കഷണം: മൃഗത്തിന്‍റേതെന്ന് പോലീസ്

03:24 PM Aug 03, 2023 | Deepika.com
കൊച്ചി: മരടിലെ ആളൊഴിഞ്ഞ ഫ്ലാറ്റില്‍നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഫോറന്‍സിക് വിഭാഗത്തിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും പരിശോധനയിലും എല്ലിന്‍ കഷണം മൃഗത്തിന്‍റേതാണെന്ന് കണ്ടെത്തിയതായി പനങ്ങാട് പോലീസ് അറിയിച്ചു.

നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്തെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഫ്ലാറ്റിലാണ് എല്ലിന്‍ കഷണങ്ങള്‍ കണ്ടത്. ഇത് കണ്ടവര്‍ അസ്ഥിക്കഷണങ്ങളുടെ ഫോട്ടോയും മറ്റും പോലീസിന് നല്‍കിയതോടെയാണ് മനുഷ്യന്‍റേതാണെന്ന സംശയത്തില്‍ പോലീസ് പരിശോധന നടത്തിയത്.