കുടുംബ വഴക്ക്; പരുമലയില്‍ വയോധിക ദമ്പതികളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

10:52 AM Aug 03, 2023 | Deepika.com
പത്തനംതിട്ട: തിരുവല്ല പരുമലയില്‍ അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. പരുമല സ്വദേശി കൃഷ്ണന്‍കുട്ടി(72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ അനില്‍ കുമാറിനെ( കൊച്ചുമോന്‍) പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ എട്ടിനാണ് സംഭവം. കുടുംബ വഴക്കിനേ തുടര്‍ന്ന് ഇരുവരെയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പുളികീഴ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയാണ്. പ്രതി ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.