കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; ആ​ദി​വാ​സി സ്ത്രീ​ക്ക് പ​രി​ക്ക്

10:00 AM Aug 03, 2023 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​മ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ​ക്ക് പ​രി​ക്ക്. ഷോ​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല ഊ​രി​ലെ പൊ​ന്നി​ക്കാ​ണ് (61) പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മണ​ത്തി​ല്‍ ഇ​വ​രു​ടെ ഇ​ട​തു​കൈ ഒ​ടി​ഞ്ഞു.

വെ​ള്ള​മെ​ടു​ക്കാ​ന്‍ പാ​ത്ര​വു​മാ​യി പു​ഴ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പ​ന്നി ആ​ക്ര​മി​ച്ച​ത്. ചേ​മ്പി​ന്‍ കൂ​ട്ട​ത്തി​ല്‍ മ​റ​ഞ്ഞ് നി​ന്നി​രു​ന്ന പ​ന്നി ഇ​വ​ര്‍​ക്ക് നേ​രേ ചാ​ടു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ര്‍ ഇവരെ കോ​ട്ട​ത്ത​റ ഗ​വ. ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പൊ​ന്നി​യു​ടെ ഇ​ട​തു​കൈയിലെ എ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ട്.

ര​ണ്ട് മാ​സം മു​ന്‍​പ് ഷോ​ള​യൂ​രി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.