തൃശൂര്‍: മദ്യം വിലകുറച്ച് നല്‍കിയില്ലെന്നാരോപിച്ച് തൃശൂരില്‍ ബാര്‍ അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരാണ് പിടിയിലായത്.
കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാതെ വന്നതോടെ ജീവനക്കാരുമായി ഉന്തും തള്ളുമുണ്ടായി.
ഇവരെ ഇവിടെനിന്ന് പുറത്താക്കിയതിന് പിന്നാലെ ഇരുമ്പ് വടിയുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യം വിലകുറച്ച് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ അടിച്ച് തകര്‍ത്തു; രണ്ട് പേര് അറസ്റ്റില്‍
01:41 PM Aug 03, 2023 | Deepika.com