ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി; അ​ധ്യാ​പ​ക​നെ ഇ​ന്ന് ചോ​ദ്യംചെ​യ്യും

09:21 AM Aug 03, 2023 | Deepika.com
ആ​ല​പ്പു​ഴ: അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്‌​തെ​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ റി​സ​ര്‍​ച്ച് ഗൈ​ഡി​നെ പോ​ലീ​സ് വ്യാഴാഴ്ച ചോ​ദ്യം ചെ​യ്യും. രാ​വി​ലെ ഹാ​ജ​രാ​കാ​ന്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​ധ്യാ​പ​ക​ന് നോ​ട്ടീ​സ് ന​ല്‍​കി.

പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് കോ​ട​തി​യി​ലെ​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

2020-2023 കാ​ല​യ​ള​വി​ല്‍ ഗൈ​ഡ് ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റു​ക​യും മോ​ശ​മാ​യ രീ​തി​യി​ല്‍ ശ​രീ​ര​ത്തി​ല്‍ ക​ട​ന്നു പി​ടി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ പി​എ​ച്ച്ഡി പ​ഠ​നം​ത​ന്നെ ഇ​ല്ലാ​താ​ക്കാ​ന്‍ അ​ധ്യാ​പ​ക​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും വി​ദ്യാ​ര്‍​ഥി​നി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് മെ​ല്ല​പ്പോ​ക്കാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​നി ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ണെ​ന്ന് മാ​വേ​ലി​ക്ക​ര പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. പോ​ലീ​സ് അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.