കാ​ണാ​മ​റ​യ​ത്ത് 17 നാ​ൾ; പ്ല​സ് വൺ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി

11:19 PM Aug 02, 2023 | Deepika.com
ക​ണ്ണൂ​ർ: മു​ടി​വെ​ട്ടാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ 17 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ക​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​സി​നെ​യാ​ണ് ദി​വ​സ​ങ്ങ​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്. ഷെ​സി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി, ഇ​യാ​ളു​ടെ ഫോ​ട്ടോ​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ണ്ട് കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രാ​ണ് കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചു​ത​ന്നെ കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച് ഷെ​സി​ൻ ത​ന്നെ​യാ​ണി​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി.

ജൂ​ലൈ 16-നാ​ണ് ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ഷെ​സി​നെ കാ​ണാ​താ​യ​ത്. മു​ടി​വെ​ട്ടാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഷെ​സി​നെ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തോ​ടെ, വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.