തി​രു​പ്പ​തി ഭ​ഗ​വാ​നും ന​ന്ദി​നി നെ​യ്യും; മ​ത​രാ​ഷ്ട്രീ​യം തി​ള​ച്ച് ക​ർ​ണാ​ട​ക

09:39 PM Aug 02, 2023 | Deepika.com
ബം​ഗ​ളൂ​രു: ആ​ന്ധ്ര പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ശ്രീ​വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ല​ഡു പ്ര​സാ​ദം നി​ർ​മി​ക്കാ​നു​ള്ള നെ​യ്യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം.

തി​രു​പ്പ​തി​യി​ലേ​ക്ക് "ന​ന്ദി​നി' ബ്രാ​ൻ​ഡ് നെ​യ്യ് ന​ൽ​കി​യി​രു​ന്ന ക​ർ​ണാ​ട​ക മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ന്‍റെ(​കെ​എം​എ​ഫ്) ടെ​ൻ​ഡ​ർ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ചെ​ന്നും ഇ​ത് ഹി​ന്ദു​വി​രു​ദ്ധ​മാ​ണെ​ന്നും ആ​രോ​പി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി.

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​തി​വ​ർ​ഷം ന​ൽ​കി​യി​രു​ന്ന 2,800 ട​ൺ നെ​യ്യു​ടെ ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യ​ത് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ആ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​ളി​ൻ കു​മാ​ർ കാ​ട്ടീ​ൽ ആ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് ഹി​ന്ദു​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും തി​രു​പ്പ​തി​യു​മാ​യി 50 വ​ർ​ഷ​മാ​യി ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധം സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ന​ശി​പ്പി​ച്ചെ​ന്നും കാ​ട്ടീ​ൽ ആ​രോ​പി​ച്ചു.

ആ​രോ​പ​ണം ഏ​റ്റെ​ടു​ത്ത മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സി.​ടി. ര​വി, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​യി ഗു​ജ​റാ​ത്തി​ന്‍റെ "അ​മു​ൽ' ബ്രാ​ൻ​ഡി​ന്‍റെ ക​ർ​ണാ​ട​ക​യി​ലെ സാ​ന്നി​ധ്യ​ത്തെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് "ന​ന്ദി​നി'​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ൽ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള നെ​യ്യ് വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി​യ​ത് ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന ഈ ​സം​ഭ​വം ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ ഹി​ന്ദു​വി​രു​ദ്ധ ന​ട​പ​ടി​യാ​ണോ​യെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം(​ടി​ടി​ഡി) അ​റി​യി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വ​രെ കെ​എം​എ​ഫു​മാ​യി സ്ഥി​രം ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ ഏ​റ്റ​വും ചെ​റി​യ വി​ല​യ്ക്ക് ഓ​ൺ​ലൈ​ൻ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കാ​ണ് നെ​യ്യ് വി​ത​ര​ണ​ക​രാ​ർ ന​ൽ​കു​ന്ന​തെ​ന്നും ടി​ടി​ഡി വ്യ​ക്ത​മാ​ക്കി.