പറഞ്ഞത് ശാസ്ത്രത്തെക്കുറിച്ച്, വിശ്വാസികളെ വേദനിപ്പിക്കാനല്ല: ഷംസീര്‍

07:47 PM Aug 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഏ​തെ​ങ്കി​ലും ഒ​രു മ​ത​വി​ശ്വാ​സ​ത്തെ​യോ വി​ശ്വാ​സി​യെ​യോ അ​പ​മാ​നി​ക്കാ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍. ഗ​ണ​പ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ശാ​സ്ത്ര-​മി​ത്ത് വി​വാ​ദ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭരണഘടന പ്രകാരം എല്ലാ പൗരന്‍മാര്‍ക്കും എതു മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ശാസ്ത്രത്തെ കുറിച്ച് അവബോധം വളര്‍ത്താനും ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഷംസീര്‍ ചൂണ്ടിക്കാട്ടി.

ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മു​ള്ള ഒ​രു അ​ധി​കാ​ര സ്ഥാ​നം കൈ​യാ​ളു​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ ശാ​സ്ത്ര​ത്തെ കു​റി​ച്ച് താൻ സം​സാ​രി​ക്കു​ന്നു. അ​തെ​ങ്ങ​നെ വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​കും- ഷം​സീ​ര്‍ ചോ​ദി​ച്ചു. പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ത​നി​ക്കും മു​മ്പും പ​ല​രും പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് താൻ. ത​ന്‍റെ മ​തേ​ത​ര​ത​യെ ആ​ര്‍​ക്കും ചോ​ദ്യം ചെ​യ്യാ​ന്‍ ആ​വി​ല്ല. 2016ല്‍ ​ത​ന്‍റെ ഒ​രു പ്ര​സം​ഗ​ത്തി​ല്‍ മ​റ്റൊ​രു മ​ത​വി​ഭാ​ഗം ത​നി​ക്കെ​തി​രേ വ​ന്ന​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് കെ​ട്ടി​യി​റ​ക്ക​പ്പെ​ട്ട ആ​ള​ല്ല താ​ന്‍. വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ടെ​യും യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യുമാണ് പൊ​തു​രം​ഗ​ത്ത് വ​ന്നത്.

നി​ല​വി​ല്‍ ഇ​ന്ത്യ​യ്ക്ക് അ​ക​ത്ത് ഒ​രു വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ത് കേ​ര​ളം ഒ​രു പ​രി​ധി​വ​രെ ത​ട​ഞ്ഞി​ട്ടു​ണ്ട്. അ​ത് ത​ക​ര്‍​ക്കാ​നു​ള്ള വ​ര്‍​ഗീ​യ ശ​ക്തി​ക​ളുടെ ശ്ര​മ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം കാ​മ്പ​യി​നു​ക​ളി​ല്‍ നി​ന്നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ഷ​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ഷം​സീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്ക് പ്ര​സം​ഗി​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ള്ള​തു​പോ​ലെ ത​ന്നെ എ​ന്‍​എ​സ്എ​സി​നും സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.