വി​ശ്വാ​സ​വും മി​ത്തും ത​മ്മി​ലു​ള്ള താ​ര​ത​മ്യം സ്പീ​ക്ക​ര്‍ ന​ട​ത്ത​രു​താ​യി​രു​ന്നു: ചെ​ന്നി​ത്ത​ല

02:49 PM Aug 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ര്‍​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​നാ​വ​ശ്യ​മെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല.

വി​ശ്വാ​സ​വും മി​ത്തും ത​മ്മി​ലു​ള്ള താ​ര​ത​മ്യം ഷം​സീ​ര്‍ ന​ട​ത്ത​രു​താ​യി​രു​ന്നു. അ​ത് കോ​ട​തി ആ​ണെ​ങ്കി​ലും ഭ​ര​ണ​കൂ​ട​മാ​ണെ​ങ്കി​ലും വി​ശ്വാ​സ സ​മൂഹ​ത്തി​ന്‍റെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ല.

എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ക്കു​മ്പോ​ള്‍ മി​ത്തും ശാ​സ്ത്ര​വും ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. അ​ത് ഉ​യ​ര്‍​ത്തി​പി​ടി​ച്ചപ്പോ​ള്‍ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ത്തെ വ്ര​ണപ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ ആ​യി​പ്പോ​യി ഷം​സീ​റി​ന്‍റെ പ്ര​സം​ഗം.

സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന വ്യ​ക്തി ഒ​രു മ​തവി​കാ​ര​ങ്ങ​ളെ​യും വ്ര​ണ​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ല. പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്കാ​ന്‍ ഷം​സീ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും എ​ല്ലാ​ക്കാ​ല​ത്തും വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ള്‍​ക്കൊ​പ്പം നി​ല​യു​റ​പ്പി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും ഇ​തേ നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച​ത്.

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി നി​യമം വ​ന്ന​പ്പോ​ഴും ശ​രി​യ​ത്ത് നി​യ​മ​ങ്ങ​ളെ തൊ​ട്ടു​ക​ളി​ക്കു​ന്ന ന​ട​പ​ടി വ​ന്ന​പ്പോ​ഴും കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടൊ​പ്പം ഉ​റ​ച്ചു​നി​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

സ്പീ​ക്ക​റെ തി​രു​ത്തി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ല്‍ ശ​ബ​രി​മ​ല കാ​ല​ത്തെ പോ​ലെ സി​പി​എ​മ്മി​ന് സ്വ​യം തി​രു​ത്തേ​ണ്ട അ​വ​സ്ഥ വ​ന്നു​ചേ​രുമെന്നും ചെ​ന്നി​ത്ത​ല മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​സം​ഭ​വ​ത്തി​ല്‍ സി​പി​എമ്മും ബി​ജെ​പി​യും അ​നാ​വ​ശ്യ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.