വ​ക്കം മ​ൺ​മ​റ​ഞ്ഞു; ഇ​നി ദീ​പ്ത ഓ​ർ​മ

03:23 PM Aug 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വ​ക്കം പു​രു​ഷോ​ത്ത​മ​ന്‍റെ സം​സ്കാ​രം ന​ട​ത്തി. രാ​വി​ലെ 10.30ന് ​വ​ക്ക​ത്തെ കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ലാ​യി​രു​ന്നു സം​സ്കാ​രം. നി​ര​വ​ധി നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ഓ​ഫീ​സ്, കെ​പി​സി​സി ആ​സ്ഥാ​നം, ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വ​ക്ക​ത്തെ കു​ടും​ബ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ കു​മാ​ര​പു​രം പൊ​തു​ജ​നം ലെ​യ്നി​ലെ വ​സ​തി​യി​ലാ​ണ് വ​ക്കം പു​രു​ഷോ​ത്ത​മ​ൻ അ​ന്ത​രി​ച്ച​ത്. മൂ​ന്നു ത​വ​ണ സം​സ്ഥാ​ന മ​ന്ത്രി​യാ​യി​ട്ടു​ണ്ട്.

ര​ണ്ട് ത​വ​ണ ലോ​ക്സ​ഭാ അം​ഗ​വും ര​ണ്ട് ത​വ​ണ ഗ​വ​ര്‍​ണ​റു​മാ​യി. അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭാ അം​ഗ​വു​മാ​യി. ഏ​റ്റ​വും അ​ധി​ക​കാ​ലം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ ആ​യി​രു​ന്ന നേ​താ​വാ​ണ്.