തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി: ട്രം​പി​ന് തി​രി​ച്ച​ടി, നാ​ലു കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

12:44 PM Aug 02, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: 2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. രാ​ജ്യ​ത്തെ ക​ബ​ളി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ നാ​ല് വ​കു​പ്പു​ക​ളാ​ണ് ട്രം​പി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

2021 ജ​നു​വ​രി ആ​റി​ന് യു​എ​സ് ക്യാ​പി​റ്റോ​ളി​ൽ ന​ട​ന്ന ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ര​മാ​വ​ധി 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്ന് ട്രം​പി​ന് ഫെ​ഡ​റ​ൽ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

യുഎ​സ് നീ​തി​ന്യാ​യ വ​കു​പ്പ് നി​യ​മി​ച്ച സ്പെ​ഷ്യ​ൽ കൗ​ൺ​സി​ൽ ജാ​ക്ക് സ്മി​ത്താ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​ർ, നീ​തി​ന്യാ​യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ പേ​ര് ചേ​ർ​ക്കാ​ത്ത ആ​റ് പേ​രെ കൂ​ടി 45 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.