"ഇ​ന്ത്യ' സ​ഖ്യം ഇ​ന്ന് രാ​ഷ്‌​ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

10:58 AM Aug 02, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ "ഇ​ന്ത്യ' സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

സ​ഖ്യ​ത്തി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണ് രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​മ​യം തേ​ടി​യ​ത്. ഇ​രു​സ​ഭ​ക​ളി​ലെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ 21 എം​പി​മാ​രും രാ​വി​ലെ 11ന് ​രാ​ഷ്‌​ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും.

അതേസമയം, മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ ബുധനാഴ്ച പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്.