അ​ൽ​ക്വ​യ്ദ ബ​ന്ധം: രാ​ജ്കോ​ട്ടി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

10:58 AM Aug 02, 2023 | Deepika.com
രാ​ജ്കോ​ട്ട്: അ​ൽ​ക്വ​യ്ദ ബ​ന്ധ​മു​ള്ള മൂ​ന്നു​പേ​രെ ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ​സേ​ന അ​റ​സ്റ്റ്ചെ​യ്തു. ബം​ഗ്ലാ​ദേ​ശ് സം​ഘ​ത്തി​നു​വേ​ണ്ടി ആ​ളു​ക​ളെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ശ്ര​മി​ച്ച പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജ്കോ​ട്ടി​ലെ ഒ​രു സ്വ​ർ​ണാ​ഭ​ര​ണ​ശാ​ല​യി​ലാ​ണ് ഇ​വ​ർ ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​രെ ദി​വ​സ​ങ്ങ​ളാ​യി എ​ടി​എ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സെ​മി ഓ​ട്ടോ​മാ​റ്റി​ക് പി​സ്റ്റ​ലും ല​ഘു​ലേ​ഖ​ക​ളും വീ​ഡി​യോ​ക​ളും ഉ​ൾ​പ്പെ​ടെ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്താ​യി എ​ടി​എ​സ് സം​ഘം പ​റ​ഞ്ഞു.