പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

02:15 AM Aug 02, 2023 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ‌‌​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ല​ന​ല്ലൂ​ർ ചേ​ല​ക്കു​ന്ന് സ്വ​ദേ​ശി സാ​ഗ​ർ ബി​ജു(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി‌​നി‌​യാ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ‌​യ്ത​ത്.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് 17 വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.