ഇ​ന്ത്യ​ൻ വം​ശ​ജ ചേ​ത​ന മാ​രു ബു​ക്ക​ർ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ

10:59 AM Aug 02, 2023 | Deepika.com
ല​ണ്ട​ൻ: വി​ഖ്യാ​ത സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ മാ​ൻ ബു​ക്ക​ർ പ്രൈ​സി​ന്‍റെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി ഇ​ന്ത്യ​ൻ വം​ശ​ജ ചേ​ത​ന മാ​രു​വി​ന്‍റെ "വെ​സ്റ്റേ​ൺ ലെ​യ്ൻ'.

പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന 13 പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് മാ​രു​വി​ന്‍റെ കൃ​തി​യും ഇ​ടം​നേ​ടി​യ​ത്. അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ന്ന ആ​റ് പു​സ്ത​ക​ങ്ങ​ളി​ലൊ​ന്നാ​കാ​ൻ വെ​സ്റ്റേ​ൺ ലെ​യ്നി​ന് ക​ഴി​യു​മോ എ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് സാ​ഹി​ത്യ​പ്രേ​മി​ക​ൾ.

കെ​നി​യ​യി​ലേ​ക്ക് കു​ടി​യേ​റി​യ ഗു​ജ​റാ​ത്തി വം​ശ​ജ​രു​ടെ മ​ക​ളാ​യ മാ​രു, ബ്രി​ട്ടി​ഷ് - ഗു​ജ​റാ​ത്തി വേ​രു​ക​ളു​ള്ള ഗോ​പി എ​ന്ന 11 വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സ്ക്വാ​ഷ് പ​ശ്ചാ​ത്ത​ലത്തിന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​സ്റ്റേ​ൺ ലെ​യ്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.