വീണ്ടും നാ​മ​ജ​പ ഘോ​ഷ​യാ​ത്ര‍യുമായി എ​ൻ​എ​സ്എ​സ്; ഇത്തവണ ഷംസീറിനെതിരെ

10:07 PM Aug 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീർ ഹി​ന്ദു വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് എ​ൻ​എ​സ്എ​സ് കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ​ത്തി​ന്. ബു​ധ​നാ​ഴ്ച വി​ശ്വാ​സ സം​ര​ക്ഷ​ണ ദി​ന​ത്തി​ൽ നാ​മ​ജ​പ ഘോ​ഷ​യാ​ത്ര ന​ട​ത്തും. പാ​ള​യം ഗ​ണ​പ​തി ക്ഷേ​ത്രം മു​ത​ൽ പ​ഴ​വ​ങ്ങാ​ടി വ​രെ​യാ​ണ് ഘോ​ഷ​യാ​ത്ര.

എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും അം​ഗ​ങ്ങ​ളും രാ​വി​ലെ വീ​ടി​ന​ടു​ത്തു​ള്ള ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പോ​യി വ​ഴി​പാ​ടു ന​ട​ത്തു​ക​യും വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് അ​നു​ഗ്ര​ഹം ഉ​ണ്ടാ​ക​ണ​മെ​ന്നു പ്രാ​ർ​ഥി​ക്കു​ക​യും വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ ആവശ്യപ്പെട്ടു. താ​ലൂ​ക്ക് യൂ​ണി​യ​നു​ക​ൾ​ക്ക് അ​യ​ച്ച പ്ര​ത്യേ​ക ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്.