മ​ണി​പ്പു​ർ: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ സു​രാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

08:04 PM Aug 01, 2023 | Deepika.com
കൊ​ച്ചി: ഫോ​ണി​ല്‍ വി​ളി​ച്ച് അ​സ​ഭ്യ വ​ര്‍​ഷം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ക്ക​നാ​ട് സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ളും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ന്‍റെ ഫോ​ണി​ലേ​ക്ക് വാ​ട്‌​സ്ആ​പ് കോ​ൾ വ​ഴി​യും അ​ജ്ഞാ​ത ന​മ്പ​രു​ക​ളി​ല്‍ നി​ന്നും അ​സ​ഭ്യ​വ​ര്‍​ഷ​വും കൊ​ല​വി​ളി​യും ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വാ​ട്‌​സ്ആ​പ്പി​ലൂ​ടെ വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം ഭീ​ഷ​ണി ഫോ​ണ്‍ കോ​ളു​ക​ളും ചീ​ത്ത​വി​ളി​ക​ളും നി​ര​ന്ത​ര​മാ​യി എ​ത്തു​ന്നു.

ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി അ​സ​ഭ്യം വി​ളി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​യാ​ളെ​ക്കു​റി​ച്ചും പ​രാ​തി​യി​ലു​ണ്ട്. മ​ണി​പ്പു​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളെ ആ​ള്‍​ക്കൂ​ട്ടം റോ​ഡി​ലൂ​ടെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രാ​ജ് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​നാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ട്ട​ത്.