തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ൽ നി​ന്നു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

11:00 PM Aug 01, 2023 | Deepika.com
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ൽ നി​ന്നു ക​നാ​ലി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി കാ​വും​പു​റ​ത്ത് അ​ഖി​ലാ​ണ് (30) ആ​ണ് മ​രി​ച്ച​ത്.

നാ​ട്ടു​കാ​രും തീ​ര​ദേ​ശ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്കൂ​ബ സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്ന യു​വാ​വി​നെ പി​താ​വ് ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കാ​റി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പാ​ല​ത്തി​ൽ കാ​ർ എ​ത്തി​യ​പ്പോ​ൾ ഡോ​ർ തു​റ​ന്ന് അ​ഖി​ൽ പു​റ​ത്തേ​ക്ക് ചാ​ടി പാ​ല​ത്തി​ൽ നി​ന്നും എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ് സ്കൂ​ബ സം​ഘം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.