പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ മ​ഞ്ചേ​രി​യി​ലെ ഗ്രീ​ന്‍​വാ​ലി അ​ക്കാ​ഡ​മി എ​ന്‍​ഐ​എ ക​ണ്ടു​കെ​ട്ടി

08:02 PM Aug 01, 2023 | Deepika.com
കൊ​ച്ചി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (പി​എ​ഫ്‌​ഐ) പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ഞ്ചേ​രി​യി​ലെ ഗ്രീ​ന്‍​വാ​ലി അ​ക്കാ​ഡ​മി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ക​ണ്ടു​കെ​ട്ടി. 10 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടെ എ​ന്‍​ഡി​എ​ഫും പി​എ​ഫ്‌​ഐ​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി. യു​എ​പി​എ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഇ​വി​ടെ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള​ട​ക്കം പ​രീ​ക്ഷി​ച്ചി​രു​ന്ന​തി​നു പു​റ​മേ ആ​യു​ധ പ​രി​ശീ​ല​നം, കാ​യി​ക പ​രി​ശീ​ല​നം, സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ക്ലാ​സു​ക​ള്‍ എ​ന്നി​വ ന​ല്കു​ക​യും കൊ​ല​പാ​ത​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് അ​ഭ​യം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്ന​താ​യും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടം പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ല്‍ ല​യി​ച്ച നാ​ഷ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ്ര​ണ്ട് നേ​ര​ത്തേ ഉ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ല്‍ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ക്കാ​ഡ​മി​യി​ലെ ടെ​ക്‌​നി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലൈ​ബ്ര​റി​യി​ല്‍​നി​ന്നും ഏ​താ​നും പു​സ്ത​ക​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളും സ്ഥാ​പ​ന​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.