ജ​റു​സ​ലേ​മി​ലെ ഷോ​പ്പിം​ഗ് മാ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

09:23 PM Aug 01, 2023 | Deepika.com
ജ​റു​സ​ലേം: വെ​സ്റ്റ് ബാ​ങ്കി​ലെ ഷോ​പ്പിം​ഗ് മാ​ളി​ന് സമീപം പ​ല​സ്തീ​നി യു​വാ​വ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​യെ ഇ​സ്ര​യേ​ൽ പോ​ലീ​സ് സേ​നാം​ഗം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ജ​റു​സ​ലേം ന​ഗ​ര​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ജൂ​ത സെ​റ്റി​ൽ​മെ​ന്‍റാ​യ മാ​ലെ അ​ദു​മിം​ മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് വ​ച്ച് ജ​ന​ങ്ങ​ൾ​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​യൊ​ച്ച കേ​ട്ട് മാ​ളി​ൽ​നി​ന്നും ഓ​ടി​യെ​ത്തി​യ ഇ​സ്ര​യേ​ൽ പോ​ലീ​സ് സേ​ന​യി​ലെ അംഗമായ ഒരാൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തി​യെ​ന്നും പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.