ട്രെ​യി​നി​ലെ കൂ​ട്ട​ക്കൊ​ല: വർഗീയ അ​ജ​ണ്ട​യു​ടെ സൃ​ഷ്ടി​യെ​ന്ന്‌ സി​പി​എം

07:32 PM Aug 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​യ്‌​പു​ർ– മും​ബൈ ട്രെ​യി​നി​ൽ ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ അ​ജ​ണ്ട​യു​ടെ സൃ​ഷ്ടി​യാ​ണെ​ന്ന്‌ സി​പി​എം. അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​യ സം​ഭ​വം രാ​ജ്യ​ത്തി​നു​ള്ള ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പാ​ണെ​ന്ന് പൊ​ളി​റ്റ്‌​ബ്യൂ​റോ പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പോ​ലീ​സ് വി​ശ​ദീ​ക​ര​ണം പോ​ലെ സ​മ​നി​ല തെ​റ്റി​യ ഒ​രാ​ളു​ടെ പ്ര​വൃ​ത്തി മാ​ത്ര​മാ​യി ഇ​തി​നെ കാ​ണാ​ൻ ക​ഴി​യി​ല്ല.​ആ​ർ​പി​എ​ഫി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും മൂ​ന്ന്‌ യാ​ത്ര​ക്കാ​രു​മാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്‌. ഈ ​യാ​ത്ര​ക്കാ​രെ​ല്ലാം മു​സ്‌​ലിം​ക​ളാ​ണ്‌. മു​സ്‌​ലിം​ക​ളെ തെ​ര​ഞ്ഞ്‌ ഈ ​കോ​ൺ​സ്‌​റ്റ​ബി​ൾ ബോ​ധ​പൂ​ർ​വം ഒ​രു കോ​ച്ചി​ൽ​നി​ന്ന്‌ മ​റ്റൊ​ന്നി​ലേ​യ്‌​ക്ക്‌ പോ​കു​ക​യാ​യി​രു​ന്നു.

അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ മു​സ്‌​ലിം​ക​ളെ ഭീ​ക​ര​രാ​യി ചി​ത്രീ​ക​രി​ച്ച്‌ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ത്തു​ന്ന വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ഫ​ല​മാ​ണി​ത്‌. മു​സ്‌​ലിം​ക​ളെ ന​യി​ക്കു​ന്ന​ത്‌ പാ​ക്കി​സ്ഥാ​നാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ ക​ഴി​യ​ണ​മെ​ങ്കി​ൽ അ​വ​ർ മോ​ദി​ക്കും യോ​ഗി​ക്കും വോ​ട്ട്‌ ചെ​യ്യ​ണ​മെ​ന്നും കോ​ൺ​സ്‌​റ്റ​ബി​ൾ പ​റ​യു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്‌.

സു​ര​ക്ഷ ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​വ​രെ​പ്പോ​ലും വ​ർ​ഗീ​യ ചി​ന്താ​ഗ​തി ബാ​ധി​ച്ചു​വെ​ന്ന്‌ വ്യ​ക്ത​മാ​ക്കു​ന്ന ഈ ​സം​ഭ​വം തി​ക​ച്ചും ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് പി​ബി പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.