ഈ ​തീ കെ​ടു​ത്താ​ൻ സ്നേ​ഹ​ത്തി​നേ ക​ഴി​യൂ: രാ​ഹു​ൽ ഗാ​ന്ധി

10:59 PM Aug 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ കൂട്ടക്കൊ​ല​നട​ത്തി​യ​തും ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ ക​ലാ​പ​വും ബി​ജെ​പി​യു​ടെ വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ്നേ​ഹ​ത്തി​ന് മാ​ത്ര​മേ ഈ ​തീ കെ​ടു​ത്താ​ൻ ക​ഴി​യു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യും മാ​ധ്യ​മ​ങ്ങ​ളും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ശ​ക്തി​ക​ളും രാ​ജ്യ​ത്തു​ട​നീ​ളം വെ​റു​പ്പി​ന്‍റെ ഇ​ന്ധ​നം പ​ട​ർ​ത്തി. സ്നേ​ഹ​ത്തി​ന് മാ​ത്ര​മേ ഈ ​തീ കെ​ടു​ത്താ​ൻ ക​ഴി​യൂ- രാ​ഹു​ൽ‌ ട്വീ​റ്റ് ചെ​യ്തു.

മ​ണി​പ്പു​രി​ന് ശേ​ഷം ഹ​രി​യാ​ന​യി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം മൂ​ർഛി​ക്കു​ക​യാ​ണ്. നു​ഹി​ലും ഗു​രു​ഗ്രാ​മി​ലും സോ​ഹ്‌​ന​യി​ലു​മാ​ണ് സം​ഘ​ർ​ഷം. ക​ലാ​പ​ത്തി​ൽ ഹോം ​ഗാ​ർ​ഡും ഇ​മാ​മും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ‌ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി കൊ​ല്ല​പ്പെ​ട്ടു.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച ബാ​ദ്ഷ​പു​രി​ൽ 14 ക​ട​ക​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. സെ​ക്ട​ർ 66ൽ ​ഏ​ഴ് ക​ട​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ബാ​ദ്ഷാ​പു​രി​ലെ മോ​സ്കി​ന്നു മു​ന്നി​ൽ അ​ക്ര​മി​ക​ൾ "ജ​യ് ശ്രീ​റാം' വി​ളി​ക്കു​ക​യും ചെ​യ്തു.

ട്രെ​യി​നി​ൽ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ളാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​നെ​യും മൂ​ന്ന് യാ​ത്ര​ക്കാ​രെ​യും വെ​ടി​വ​ച്ചു കൊ​ന്ന​ത്. ജ​യ്പു​ര്‍-​മും​ബൈ സെ​ന്‍​ട്ര​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ചേ​ത​ന്‍ സിം​ഗ് (34) സ​ർ​വീ​സ് റൈ​ഫി​ൾ ഉ​പ​യോ ഗി​ച്ചു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ആ​ർ​പി​എ​ഫ് എ​എ​സ്‌​ഐ ടി​ക്കാ​റാം മീ​ണ​യും മൂ​ന്നു യാ​ത്ര​ക്കാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട​വ​ർ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​യാ​ൾ നി​റ​യൊ​ഴി​ച്ച​ത്. അ​ബ്ദു​ൾ ക്വാ​ദി​ർ​ഭാ​യി മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ക്ത​ർ അ​ബ്ബാ​സ് അ​ലി, സ ​ദ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റു മൂ​ന്നു പേ​ർ.