ട്രി​നി​ഡാ​ഡ് ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്, സ​ഞ്ജു ടീ​മി​ൽ തു​ട​രും

06:46 PM Aug 01, 2023 | Deepika.com
ടാ​രൂ​ബ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അ​വ​സ​രം ല​ഭി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ നി​ല​നി​ർ​ത്തി. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്ക് ഇ​ന്നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കു​ന്ന ടീ​മി​ൽ അ​ക്സ​ർ പ​ട്ടേ​ൽ, ഉ​മ്രാ​ൻ മാ​ലി​ക് എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട്ട്, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് എ​ന്നി​വ​ർ ഇ​ടം​നേ​ടി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ ടീ​മി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​തെ​യാ​ണ് വി​ൻ​ഡീ​സ് നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.