വ്യാജ ബോംബ് ഭീഷണി; നെടുമ്പാശേരിയിൽ യുവതി പിടിയിൽ

10:50 AM Aug 01, 2023 | Deepika.com
കൊച്ചി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ സ്ത്രീ​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ ക​സ്റ്റ​ഡി​ലെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഷീ​ബ ക​ണ്ണ​ൻ എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണ് പി​ടി​ക്ക​പ്പെ​ട്ട​ത്.

ഇ​വ​ർ ഇ​ന്ന് രാ​വി​ലെ 6.30​ന് മും​ബൈ​യ്ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​വാ​നാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ ബോം​ബ് ഉ​ണ്ട​ന്ന് വി​ളി​ച്ച് പ​റ​ഞ്ഞ​ത്.

ഇ​തി​നെ തു​ട​ർ​ന്ന് സി​ഐഎ​സ്എ​ഫി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താനാ​യി​ല്ല. പി​ന്നീ​ടാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. യാ​ത്രക്കാരിയെ സു​ര​ക്ഷ ഉ​ദ്വോ​ഗ​സ്ഥ​ൻ​മാ​ർ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.