ഇടുക്കി: അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമരത്തില്‍. വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ക്ലാസ് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ക്യാമ്പസിനകത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായെങ്കിലും വയറിംഗ് ജോലികള്‍ ഉള്‍പ്പെടെ കഴിയാത്തനിനാല്‍ ഇത് തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്.
ലെക്ചര്‍ ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.
അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഇടുക്കി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമരത്തില്‍
12:40 PM Aug 01, 2023 | Deepika.com